ഒരേ ദിവസം നാല് ക്ഷേത്രങ്ങളില്‍ കവര്‍ച; പ്രദേശത്ത് ആശങ്ക

തിരുപ്പൂര്‍: (www.kvartha.com 27.11.2020) ഒരേ ദിവസം അടുത്തടുത്തായി നാല് ക്ഷേത്രങ്ങളില്‍ കവര്‍ച. പൊങ്കല്ലൂരിലും പരിസരപ്രദേശങ്ങളിലുമായി ഒരേ ദിവസം നാലു ക്ഷേത്രങ്ങളിലാണ് കവര്‍ച നടന്നത്. കാട്ടൂര്‍ വെള്ളനടത്തത്ത് കരിയ കാളിയമ്മന്‍ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണം കതക് കുത്തിത്തുറന്ന് കവര്‍ന്നു. ഇതേ പ്രദേശത്ത് പട്ടതരശി അമ്മന്‍ കോവിലിലും ചിന്ന കാട്ടൂരില്‍ മാരിയമ്മന്‍ കോവിലിലും അവിനാശിപാളയം വേലായുധം പാളയത്ത് മഹാമാരിയമ്മന്‍ കോവിലിലും പൂട്ട് തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായി കണ്ടെത്തി. 

ക്ഷേത്രം തുറക്കാനെത്തിയ പൂജാരികളാണ് കവര്‍ച നടന്നതായി കണ്ടെത്തി പരാതി നല്‍കിയത്. ഒരേ ദിവസം അടുത്തടുത്തായി നാല് ക്ഷേത്രങ്ങളില്‍ കവര്‍ച നടന്നതിനെ തുടര്‍ന്ന് പ്രദേശം ആശങ്കയിലാണ്. കഴിഞ്ഞദിവസം ധാരാപുരം കാട്ടംപട്ടിയില്‍ കാളിയമ്മന്‍ ദുര്‍ഗൈ അമ്മന്‍ കോവിലുകളിലും പൂട്ട് തകര്‍ത്ത് സമാനമായ രീതിയില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്തു.

News, Kerala, Robbery, Temple, Police, Crime, Case, Robbery at four temples on the same day

Keywords: News, Kerala, Robbery, Temple, Police, Crime, Case, Robbery at four temples on the same day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?