ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുഹമ്മദ് ഗൗസ് നിര്യാതനായി; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണ്


ഹൈദരാബാദ്: (https://ift.tt/35NZ372) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുഹമ്മദ് ഗൗസ്(53) നിര്യാതനായി. ചികിത്സയിലായിരുന്ന മുഹമ്മദ് ഗൗസ് വെള്ളിയാഴ്ചയാണ് നിര്യാതനായത്. ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ മുഹമ്മദ് സിറാജിന്റെ പിതാവാണ്. സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാര്‍ത്തകളിലിടം നേടിയിരുന്നു. 

News, National, India, Hyderabad, Sports, Death, Father, Diseased, Hospital, Cricket, Mohammed Siraj's father Muhammad Gauss passes away


ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുള്ള സിറാജ് സിഡ്‌നിയിലാണുള്ളത്. കഴിഞ്ഞ ഐ പിഎല്‍ സീസണിലെ ഉജ്ജ്വല പ്രകടനമാണ് സിറാജിന് ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇടം നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങളും ക്വാറന്റീനും കര്‍ശനമായതിനാല്‍ സിറാജിന് ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്നാണ് വിവരം. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും സിറാജ് പ്രതികരിച്ചതായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഇന്ത്യക്കായി മൂന്ന് ട്വന്റി 20യിലും ഒരു ഏകദിനത്തിലും സിറാജ് കളത്തിലിറങ്ങിയിട്ടുണ്ട്.

Keywords: News, National, India, Hyderabad, Sports, Death, Father, Diseased, Hospital, Cricket, Mohammed Siraj's father Muhammad Gauss passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?