ഫ് ളോറിഡയിലുണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ മരിച്ചു

ഉഴവൂര്‍: (www.kvartha.com 08.11.2020) അമേരിക്കയിലെ ഫ് ളോറിഡ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍, ഉഴവൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസ്യാമ്മ (കുറുപ്പുന്തറ, കണ്ടച്ചാം പറമ്പില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. 

നിത രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ കാര്‍ കനാലിലേക്ക് പതിക്കുകയായിരുന്നു. മുതലകളുള്ള കനാലിലാണ് അപകടം സംഭവിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അപകടം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി തുടര്‍നടപടി കൈക്കൊള്ളുകയുമായിരുന്നു. അപകടവിവരമറിഞ്ഞ് ഷിക്കാഗോയിലുള്ള ബന്ധുക്കള്‍ ഫ് ളോറിഡയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ഷിക്കാഗോയില്‍ സംസ്‌കരിക്കുമെന്ന് പിതൃസഹോദരന്‍ സ്റ്റീഫന്‍ പറഞ്ഞു.Malayali doctor dies after car falls into alligator-infested canal in US, Kottayam, News, Accidental Death, Accident, Doctor, Dead Body, Family, Kerala
 
പിതാവ് തോമസ് റിട്ട. എക്സൈസ് ഇന്‍സ്‌പെക്ടറാണ്. വയനാട് കല്പറ്റയിലായിരുന്നു തോമസിന് ജോലി. നിതയുടെ സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. തുടര്‍ന്നാണ് അമേരിക്കയ്ക്ക് പോയത്. അവിടെ വിദ്യാഭ്യാസം തുടരുകയും താമസമാക്കുകയും ചെയ്തു. മാതാപിതാക്കളും സഹോദരങ്ങളും ഷിക്കാഗോയിലാണ്. സഹോദരങ്ങള്‍ : നിതിന്‍, നിമിഷ.

Keywords: Malayali doctor dies after car falls into alligator-infested canal in US, Kottayam, News, Accidental Death, Accident, Doctor, Dead Body, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?