അത്തോളിയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
കോഴിക്കോട്: (www.kasargodvartha.com 21.11.2020) അത്തോളിയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തെരുവത്തുകടവിനു സമീപം നടത്തിയ പരിശോധനയില്‍ വേളം സ്വദേശികളായ അസ്‌ലം (32), ആദില്‍ (28) എന്നിവരാണ് പിടിയിലായത്.
ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സംഘവും അത്തോളി പൊലീസും നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. പിടിയിലായ ഇരുവരുടെയും പേരില്‍ കേസെടുത്തു. എംവിഐ എന്‍പി സുനില്‍കുമാര്‍, എഎംവിഐമാരായ കെ രാജീവന്‍, പി സനല്‍കുമാര്‍, അത്തോളി സിഐ പി കെ സുനില്‍കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Keywords: Kozhikode, news, Kerala, Top-Headlines, Police, seized, arrest, Bike, case, Rs. 5 lakh Seized, Hawala Racket Suspected
Powered by Info News For You

Comments
Post a Comment