ബാര്‍ക്കോഴ: ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം; ഗവര്‍ണറുടെ അനുമതി തേടി
തിരുവനന്തപുരം: (www.kvartha.com 09.11.2020) ബാര്‍ക്കോഴ ഇടപാടില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച ഫയല്‍ വിജിലന്‍സ് ഗവര്‍ണര്‍ക്ക് കൈമാറി.
രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം.
അതേസമയം ബാര്‍ക്കോഴ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ ജോസ് കെ മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുളള കേസുകള്‍ കടുപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനം.
കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോളാര്‍ കേസിലും സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മന്ത്രി അനില്‍കുമാര്‍ അടക്കമുളളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവിനെതിരെയുളള അന്വേഷണത്തിനും വഴി തുറക്കുന്നത്.
Powered by Info News For You
അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെയുളള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുളളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാല്‍ അന്വേഷണാനുമതി തേടി വിജിലന്‍സിന്റെ ചുമതലയുളള സെക്രട്ടറി സഞ്ജയ് കൗളാണ് ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.

രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം.
അതേസമയം ബാര്‍ക്കോഴ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ ജോസ് കെ മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുളള കേസുകള്‍ കടുപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനം.
കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോളാര്‍ കേസിലും സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മന്ത്രി അനില്‍കുമാര്‍ അടക്കമുളളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവിനെതിരെയുളള അന്വേഷണത്തിനും വഴി തുറക്കുന്നത്.
Keywords: Bar bribery scam; Government move against Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Probe, Police, Trending, Kerala.
Powered by Info News For You
Comments
Post a Comment