കോവിഡിനെതിരെ പോരാടിയവരോടുള്ള ആദരസൂചകമായി രോഗം ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്കായി എംബിബിഎസ് സീറ്റില്‍ സംവരണം


ന്യൂഡെല്‍ഹി: (https://ift.tt/3fiAwtO) കോവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് എംബിബിഎസ് സീറ്റില്‍ സംവരണം നല്‍കാന്‍ തീരുമാനം. ആദരസൂചകമായാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. 2020 - 2021 അക്കാദമിക വര്‍ഷത്തേക്ക് അഞ്ച് സീറ്റുകള്‍ മാറ്റിവയ്ക്കാനാണ് തീരുമാനം. 'വാര്‍ഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ്' എന്ന കാറ്റഗറി ഇതിനായി ആരോഗ്യമന്ത്രാലയം ആരംഭിച്ചു. 

News, National, India, New Delhi, COVID-19, Health, Trending, Education, Students, Govt reserves 5 MBBS seats under central pool for children of Covid-19 warriors

'ഉത്തരവാദിത്തത്തിന്റെയും മാനുഷികതയുടെയും പേരില്‍ കോവിഡ് കാലത്ത് ജീവന്‍ പൊലിഞ്ഞവര്‍ക്കുള്ള ആദരമാണ് ഇത്' - ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. സംസ്ഥാന, കേന്ദ്രഭരണ സര്‍ക്കാരുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുകയുള്ളൂ. 2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റി (എംസിസി)യാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

Keywords: News, National, India, New Delhi, COVID-19, Health, Trending, Education, Students, Govt reserves 5 MBBS seats under central pool for children of Covid-19 warriors






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?