കാസര്‍കോട് ബ്ലോക്ക് പിടിക്കാന്‍ ആരിക്കാടി ഡിവിഷനില്‍ നിന്നും അഷ്റഫ് കര്‍ള
കാസര്‍കോട് (www.evisionnews.co): ഹരിത രാഷ്ട്രീയത്തിലൂടെ നേടിയ അനുഭവ സമ്പത്തുമായി അഷ്റഫ് കര്‍ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുസേവന ജീവിതത്തിനു തുടക്കം കുറിച്ച ജനസേവന പ്രവര്‍ത്തനം മുഖമുദ്രയാക്കി സ്നേഹ ബന്ധങ്ങള്‍ ഒപ്പിയെടുതുള്ളതാണ് പൊതുരംഗത്തുള്ള അദേഹത്തിന്റെ പ്രവര്‍ത്തന രീതി.
ജീവിത പ്രാരാബ്ദങ്ങളുമായി ഗള്‍ഫിലേക്ക് പറിച്ചുനട്ടപ്പോള്‍ കെഎംസിസിയുടെ കര്‍മമണ്ഡലത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ദുബൈ കെഎംസിസിയുടെ മണ്ഡലം ജില്ലാ സംസ്ഥാന നേതൃസ്ഥാനം വരെ വഹിക്കുകയും പ്രവാസ ഭൂമിയില്‍ ഒട്ടനവതി ജീവകാരുണ്യ സാംസ്‌കാരിക. മേഖലകളില്‍ പ്രവര്‍ത്തനം നടത്തുകയും തിരിച്ചു നാട്ടില്‍ എത്തിയപോളും കാലഘട്ടത്തിനനുസരിച്ചുള്ള നാടിന്റെ പുരോഗതിക്കു വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. നിരവധി സാംസ്‌കാരിക സംഘടനകളില്‍ സജീവമായ അഷ്‌റഫ് കര്‍ള മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കൂടിയാണ്
Powered by Info News For You

Comments
Post a Comment