'മാര്‍ക്ക് എസ്പറിനെ പുറത്താക്കിയിരിക്കുന്നു, അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി'; പ്രസിഡന്റ് സ്ഥാനം മാറാനിരിക്കെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്


വാഷിംഗ്ടണ്‍: (https://ift.tt/36nkISC) പ്രസിഡന്റ് സ്ഥാനം മാറാനിരിക്കെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ജനുവരിയില്‍ സ്ഥാനമേല്‍ക്കുന്നതോടെ ആഭ്യന്തരവും വൈദേശികവുമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയുടെ മുന്നോടിയായാണ് ട്രംപ് എസ്പറിനെ പുറത്താക്കിയത്. നിലവില്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ തലവനും മുന്‍ പ്രത്യേക സേന ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലറിനെ എസ്പറിന് പകരം പുതിയ പ്രതിരോധ സെക്രട്ടറിയായി പ്രഖ്യാപിക്കുകയും ചെയ്തു.

'മാര്‍ക്ക് എസ്പറിനെ പുറത്താക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി,' ട്രംപ് ട്വീറ്റ് ചെയ്തു.

News, World, International, Washington, President, President Election, Donald-Trump, Donald Trump Fires Defence Secretary Mark Esper After Election Defeat


ഭരണത്തിലിരിക്കുന്ന സമയത്ത് ട്രംപുമായി നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളയാളായിരുന്നു എസ്പര്‍. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധം ആളിക്കത്തിയിരുന്ന സമയത്തും തെരുവുകളില്‍ പോലീസ് സേനയെ വിന്യസിക്കേണ്ട ആവശ്യമില്ലെന്ന് എസ്പര്‍ നിലപാട് എടുത്തിരുന്നു. കോണ്‍ഫേഡറേറ്റ് ജനറല്‍സ് പേരിലുള്ള യുഎസ് ആര്‍മി ബേസിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടും എസ്പര്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് സെക്രട്ടറിയുടെ മറുപടി. തന്നെ മാറ്റാന്‍ എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ട്രംപിന് തിരിച്ചെഴുതിയ കത്തില്‍ എസ്പര്‍ തിങ്കളാഴ്ച വിശദീകരിച്ചു. തിങ്കളാഴ്ച തന്നെ എസ്പര്‍ പെന്റഗണില്‍ നിന്നും പടിയിറങ്ങിയതായി ദ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. എസ്പര്‍ പുറത്ത് പോയതിന് പിന്നാലെ ക്രിസ്റ്റഫര്‍ പെന്റഗണില്‍ എത്തുകയും ചെയ്തു.

'ഭരണഘടനയെ മാനിച്ചുകൊണ്ടാണ് ഞാന്‍ ഈ രാജ്യത്തെ സേവിച്ചത്. അതിനാല്‍ എന്നെ പറഞ്ഞു വിടാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു,' എസ്പര്‍ കത്തിലെഴുതി.

അമേരിക്കന്‍ പ്രസിഡന്റായുള്ള തന്റെ അവസാന നിമിഷത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ തെളിവാണ് എസ്പറിനെ പുറത്താക്കിയതെന്നുമാണ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത്.

Keywords: News, World, International, Washington, President, President Election, Donald-Trump, Donald Trump Fires Defence Secretary Mark Esper After Election Defeat

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?