കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ഉപ്പള: (https://ift.tt/2UqBjPZ) കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. മംഗല്‍പാടി കുവടൂര്‍ സ്‌കൂളിനടുത്ത് താമസിക്കുന്ന പഞ്ചായത്ത് മെമ്പര്‍ ബാബുവിന്റെ മകന്‍ രാജേഷ് (40) ആണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്.

Wild boar stabs young man to death

ശനിയാഴ്ച രാവിലെ ജോലിക്കായി നടന്നു പോകുമ്പോഴാണ് രാജേഷിനെ കാട്ടുപന്നി കുത്തി വീഴ്ത്തിയത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്.

നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴി മധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ സോസിന. രണ്ടു മാസം പ്രായമുള്ള മകനുണ്ട്. 




Keywords: Uppala, news, Kerala, Kasaragod, Death, Top-Headlines, Animal, Stabbed, Wild boar stabs young man to death
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?