സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: (https://ift.tt/3pCIpPT) സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍ അനുമതി വേണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതി ഉത്തരവ്. അതേസമയം സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.
നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു.
Powered by Info News For You

Comments
Post a Comment