ബാര്‍ കോഴക്കേസില്‍ പിണറായി ഒത്തുകളിച്ചു: ഗുരുതര ആരോപണവുമായി ബിജു രമേശ്


കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍ കോഴക്കേസ് നിലച്ചത് മാണി മുഖ്യമന്ത്രിയെ ക്കണ്ടതിന് ശേഷമെന്ന് ബിജു രമേശ് പറഞ്ഞു. തന്നോട് കേസില്‍ ഉറച്ച് നില്‍ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി തന്നെ വാക്കുമാറ്റിയെന്നും ബിജു രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്നോട് ഉറച്ചു നില്‍ക്കുമല്ലോ എന്ന് ചോദിച്ച പിണറായി സഖാവിനോട് ഞാന്‍ പറഞ്ഞു ഉറച്ച് നില്‍ക്കുമെന്ന്. അന്ന് ബാര്‍ കോഴ കേസില്‍ പ്രതിയായ മാണിസാര്‍ മുഖ്യമന്ത്രിയെ വന്ന് കാണണമെന്ന് പറഞ്ഞു. വീട്ടില്‍ വന്നാല്‍ രണ്ട് ഇഡ്ഡലി തരുമോ എന്ന് വിളിച്ച് ചോദിച്ചു. മാണി സാറ് നേരെ മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയി. പ്രതിയായിരിക്കുന്ന ഒരാള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കാപ്പി കുടിക്കുന്നു. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ വിളിച്ച് പറയുന്നു മാണിസാറിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടെന്ന്. കേസ് അതോടെ അവസാനിച്ചു,' ബിജു രമേശ് പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?