നരിയംപാറയിലെ പീഡനക്കേസ് പ്രതി മനു മനോജിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ്; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം
ഇടുക്കി: (www.kvartha.com 07.11.2020) കട്ടപ്പന നരിയംപാറയിലെ പീഡനക്കേസ് പ്രതി മനു മനോജിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി പിതാവ് മനോജ്. ജയിലിലെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
രണ്ട് കുട്ടികളുടെ ജീവന്‍ എടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും മനോജ് പറഞ്ഞു. ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും മനോജ് അറിയിച്ചു. അതിനിടെ മരിച്ച മനു മനോജിന്റെ പോസ്റ്റുമോര്‍ട്ടം ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന മരിച്ച മനു നരിയമ്പാറയില്‍ ഓട്ടോ ഡ്രൈവറായിരുന്നു. റിമാന്‍ഡില്‍ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.
കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.
Keywords: Manu Manoj was killed by jail authorities says father, Idukki, Kattappana, Local News, News, Trending, Allegation, Jail, Dead Body, Kerala.
Powered by Info News For You
മനു മനോജും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു, പ്രായപൂര്‍ത്തിയായാല്‍ കല്യാണം നടത്താന്‍ രണ്ട് വീട്ടുകാരും ചേര്‍ന്ന് തീരുമാനിച്ചതുമാണ്, പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നില്‍. ഇയാളുടെ സമ്മര്‍ദത്തില്‍ ജയില്‍ ജീവനക്കാര്‍ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും മനോജ് ആരോപിച്ചു.

രണ്ട് കുട്ടികളുടെ ജീവന്‍ എടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും മനോജ് പറഞ്ഞു. ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും മനോജ് അറിയിച്ചു. അതിനിടെ മരിച്ച മനു മനോജിന്റെ പോസ്റ്റുമോര്‍ട്ടം ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന മരിച്ച മനു നരിയമ്പാറയില്‍ ഓട്ടോ ഡ്രൈവറായിരുന്നു. റിമാന്‍ഡില്‍ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.
കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.
Keywords: Manu Manoj was killed by jail authorities says father, Idukki, Kattappana, Local News, News, Trending, Allegation, Jail, Dead Body, Kerala.
Powered by Info News For You
Comments
Post a Comment