ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും യുപിയിലും ബിജെപിക്ക് മുന്നേറ്റം: മധ്യപ്രദേശിലും ബിജെപി തന്നെ
ഗാന്ധിനഗര്‍ (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഉത്തര്‍പ്രദേശിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഗുജറാത്തില്‍ എട്ട് നിയമസഭാ മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശില്‍ ഏഴിടത്തുമാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
എട്ടു സീറ്റുകളില്‍ ഏഴു സീറ്റുകളിലും ബി.ജെ.പിയാണ് ഗുജറാത്തില്‍ മുന്നേറുന്നത്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളില്‍ നാല് സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എസ്.പി.യും ബി.എസ്.പിയ്ക്കുമൊപ്പം സ്വതന്ത്രനും ഓരോ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
മധ്യപ്രദേശിലും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. ശിവരാജ് സിങ്ങ് ചൗഹാന്‍ ഭരണമുറപ്പിക്കുന്ന സാഹചര്യമാണ് മധ്യപ്രദേശില്‍ നിന്നും പുറത്ത് വരുന്നത്.
Powered by Info News For You

Comments
Post a Comment