പോലീസ് ആക്റ്റ് ഭേദഗതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകള്‍ ഉണ്ട്; സര്‍ക്കാര്‍ തിരുത്തണമെന്ന് എഴുത്തുകാരനും പ്രസംഗികനുമായ സുനില്‍ പി ഇളയിടം


തിരുവനന്തപുരം: (https://ift.tt/398MTYK) പോലീസ് ആക്റ്റ് ഭേദഗതിയ്‌ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും പ്രസംഗകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആക്റ്റ് ഭേദഗതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകള്‍ ഉണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാകരുത് നിയമങ്ങളെന്നും, സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. 

News, Kerala, State, Thiruvananthapuram, Police, Facebook, Facebook Post, Social Network, Writer Sunil P Elayidom Facebook post on 118 A


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 

'സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി (118 A) ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ്.

നിശ്ചയമായും ആളുകളുടെ സ്വകാര്യതയും 
വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങള്‍ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിര്‍മ്മാണം സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, അതിനായുള്ള നടപടികള്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയില്‍ അത്തരത്തില്‍ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.'

സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A)...

Posted by Sunil Elayidom on Sunday, 22 November 2020
Keywords: News, Kerala, State, Thiruvananthapuram, Police, Facebook, Facebook Post, Social Network, Writer Sunil P Elayidom Facebook post on 118 A

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?