വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നു; അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kvartha.com 04.11.2020) സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നു. ഇതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം. ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18-55 വയസ്.
അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയങ്ങളുമായി ബന്ധപ്പെടണം.
Keywords: Thiruvananthapuram, News, Kerala, Application, Loan, Neighboring group can apply for a microfinance loan scheme
Powered by Info News For You

Comments
Post a Comment