കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസ്

ആലപ്പുഴ: (www.kvartha.com 15.11.2020) കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയില്‍ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസ്. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് പൊലീസ് നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ പ്രധാനപ്പെട്ട ക്രൈസ്തവ ആരാധന കേന്ദ്രമായ കൃപാസനത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

ഞായറാഴ്ച രാവിലെ ആലപ്പുഴ എസ് പിക്ക് ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് കേന്ദ്രത്തിനെതിരെ കേസെടുത്തത്. കൃപാസനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല, ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി. തുടര്‍ന്ന് എസ് പി മാരാരിക്കുളം സ്റ്റേഷനിലേക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് പരിശോധന നടത്തുകയായിരുന്നു. 50 ലധികം ആളുകള്‍ ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധനക്കായി ഒത്തുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി.

Alappuzha, News, National, Case, Complaint, COVID-19, Police, Covid protocol violation: Case against Kreupasanam Meditation Center

Keywords: Alappuzha, News, National, Case, Complaint, COVID-19, Police, Covid protocol violation: Case against Kreupasanam Meditation Center


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?