ജോ ബൈഡന്‍ വിജയത്തിനരികിലേക്ക്; വൈറ്റ് ഹൗസില്‍ വ്യാജ പ്രചരണങ്ങളുമായി ട്രംപ്
വാഷിങ്ടണ്‍ (www.evisionnews.co): അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പുറത്തുവരുന്ന ഫല സൂചനകള്‍ ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലം. അതേസമയം ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തിയത് രണ്ട് ദിവസമായി അനിശ്ചിതത്വത്തില്‍ തുടരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വീണ്ടും വിവാദത്തിലാഴ്ത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിലും വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ തിരിമറികള്‍ ഉണ്ടായെന്ന അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment