പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍; ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിനത്തിലേക്ക്

ന്യൂഡെല്‍ഹി: (www.kvartha.com 28.11.2020) കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിക്കുള്ളിലും ഡെല്‍ഹി അതിര്‍ത്തിയിലും നടത്തുന്ന കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിനത്തിലേക്ക്. ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സമരം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് എത്തുമെന്നാണ് വിവരം. 

വടക്കന്‍ ഡെല്‍ഹിയിലെ ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ വെള്ളിയാഴ്ച ഡെല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്. 

New Delhi, News, National, Protest, Farmers, Police, Delhi Chalo March: On the third day, the farmers intensify their protest

കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കര്‍ഷകര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചിരുന്നു. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ കര്‍ഷക സംഘടനകളും നിയമം പിന്‍വലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Keywords: New Delhi, News, National, Protest, Farmers, Police, Delhi Chalo March: On the third day, the farmers intensify their protest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?