പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യക്കാര്‍ക്ക് അഭിമാനം: ഖാദര്‍ തെരുവത്ത്

ദുബൈ (www.evisionnews.co): പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണെന്ന് കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഖാദര്‍ തെരുവത്ത് പറഞ്ഞു. യു.എ.ഇ നാല്പത്തി ഒന്‍പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കസാര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു രക്തം നല്‍കൂ.. പുഞ്ചിരി സമ്മാനിക്കൂ..എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആയിരം യൂണിറ്റ് മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബ്ലഡ് ഡോണേഷന്‍ പോലെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തോടുള്ള പ്രവാസികളുടെ കടപ്പാട് വിളിച്ചോതുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോസ്റ്റര്‍ പ്രാകാശനം യുവ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മൊയ്ദീന്‍ പന്നടുക്കതിന്നു നല്‍കി ഖാദര്‍ തെരുവത് നിര്‍വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ: ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ മൊഹ്‌സിന്‍ എന്നിവര്‍ സംബന്ധിച്ചു. 

ഡിസംബര്‍ 2നു രാവിലെ 10മണി മുതല്‍ ഉച്ചക്ക് 4മണിവരെ ലത്തീഫ ഹോസ്പിറ്റല്‍ അങ്കണത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെന്റില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിലൂടെ 1000 യൂണിറ്റ് രക്തം ദുബൈ ബ്ലഡ് ബാങ്കിനു കൈമാറും. കോവിഡുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും ആയിരത്തിലധികം യൂനിറ്റ് രക്തം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ക്യാമ്പിലൂടെ ദുബൈ ബ്ലഡ് ബാങ്കിനു നല്‍കിയിരുന്നത് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രശംസക്ക് പാത്രമായിരുന്നു. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയുമായിരിന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം ജില്ലാ കെ.എം.സി.സിയെ തേടിയെത്തിയത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?