ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാണിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

പാറശാല: (www.kvartha.com 09.11.2020) ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാണിച്ച് പണം തട്ടുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിളവങ്കോട് ശങ്കരന്‍കടവ് റോഡരികത്ത് വീട്ടില്‍ സെയ്ദലി (38) ആണ് അറസ്റ്റിലായത്. കൈവശമുള്ള ടിക്കറ്റിനു സമ്മാനം ലഭിച്ചെന്ന് കാണിക്കുകയും ലോട്ടറി കടകളില്‍ നല്‍കി പണം വാങ്ങുകയുമായാണ് ഇയാളുടെ രീതി. 

ആറു മാസം മുന്‍പ് ഉദിയന്‍കുളങ്ങരയില്‍ മഹേഷിന്റെ ലോട്ടറി കടയില്‍ നിന്ന് നിര്‍മല്‍ ലോട്ടറിയില്‍ നിന്ന് 5000 രൂപ സമ്മാനം ലഭിച്ചെന്ന് കാണിച്ച് ടിക്കറ്റ് നല്‍കി 2500 രൂപയും ഇതേ തുക വരുന്ന ടിക്കറ്റും എടുത്തു. ടിക്കറ്റ് ലോട്ടറി ഒാഫിസില്‍ നല്‍കിയപ്പോള്‍ ആണ് നമ്പറുകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സെയ്ദലി വീണ്ടും കടയിലെത്തി സമ്മാനം ലഭിച്ച നമ്പര്‍ ലിസ്റ്റ് പരിശോധിച്ചു. 

News, Kerala, Prize, Lottery, Ticket, Arrest, Arrested, Crime, Police, Man who buy lottery ticket and say to have won the prize, arrested

തുടര്‍ന്ന് കൈവശമുളള ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് കടയില്‍ ഉണ്ടായിരുന്ന മഹേഷിന്റെ മകനോട് പറഞ്ഞു. മുന്‍പ് നടന്ന തട്ടിപ്പ് അറിയാം എന്നതിനാല്‍ പൊലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിര്‍മല്‍ ലോട്ടറിയുടെ സമ്മാനം ലഭിച്ച നമ്പറില്‍ ഒട്ടേറെ ടിക്കറ്റുകള്‍ ഇയാളുടെ ബാഗ്, വീട് എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തി. 

Keywords: News, Kerala, Prize, Lottery, Ticket, Arrest, Arrested, Crime, Police, Man who buy lottery ticket and say to have won the prize, arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?