കാര്‍ഷിക നിയമം: 'ദില്ലി ചലോ'മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, ഡെല്‍ഹി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചു
ചണ്ഡീഗഡ്: (www.kvartha.com 26.11.2020) കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്താനായി പഞ്ചാബില്‍നിന്നുള്ള ആയിരക്കണക്കിനു കര്‍ഷകര്‍ രാവിലെ ഹരിയാന അതിര്‍ത്തിയില്‍ ഒത്തുകൂടി. കര്‍ഷകര്‍ നടത്തുന്ന 'ദില്ലി ചലോ'മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവരെ ഡെല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ്.
ഡെല്‍ഹി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. സമരാനുകൂലുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ആളുകളെ ഡല്‍ഹിയിലേക്ക് കടത്തിവിടുന്നുള്ളു. പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. സമാധാനപരമായി സമരം ചെയ്യുന്നവരെ തടയുകയാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു. അതേസമയം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പഞ്ചാബുമായുള്ള അതിര്‍ത്തികള്‍ ഹരിയാന രണ്ടുദിവസത്തേക്ക് അടച്ചു.
കൂടുതല്‍ പൊലീസിനെയും നിയോഗിച്ചു. രണ്ടു ദിവസത്തേക്ക് ഹരിയാനയില്‍നിന്ന് പഞ്ചാബിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകളും നിറുത്തിവച്ചിരിക്കുകയാണ്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
Keywords: News, National, Central Government, Farmers, March, Punjab, Camp, Border, Punjab Farmers Camp At Border, Ready For March To Delhi
Powered by Info News For You

Comments
Post a Comment