നാല് വെടിയുണ്ടകള്‍, നാല്‍പതിലേറെ മുറിവുകള്‍; മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
കോഴിക്കോട്: (https://ift.tt/2I9bYY0) പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
ശരീരത്തില്‍ നാല്‍പതോളം മുറിവുകളുള്ളതായും പോസ്റ്റ് മോര്‍ട്ടം
റിപോര്‍ട്ടില്‍ പറയുന്നു. എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുള്ളത്. നെഞ്ചിലും വയറിലുമായാണ് നാല്‍പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരിക്കുകള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക പരിശോധനാ റിപോര്‍ട്ടാണ് പുറത്ത് വന്നത്.

നവംബര്‍ മൂന്നിനാണ് വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഒന്‍പത് മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നുമാണ് പോലീസ് വാദം. അതേസമയം രാവിലെ ഏഴുമണിക്ക് തന്നെ വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഏറ്റുമുട്ടലുണ്ടായ പ്രദേശത്തിന് സമീപത്ത് താമസിക്കുന്ന ആദിവാസികള്‍ പറഞ്ഞു. തുടരെയുള്ള വെടിയൊച്ചകള്‍ കേട്ടിരുന്നതായും അവര്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് വെടിയൊച്ച കേട്ടത് സംബന്ധിച്ച കാര്യത്തിലും തര്‍ക്കമുണ്ടാവുന്നത്.
Powered by Info News For You

Comments
Post a Comment