ചെങ്ങന്നൂരില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ വാഹനത്തില്‍ കണ്ടത് കഞ്ചാവ് പൊതികള്‍, അറസ്റ്റ്
ആലപ്പുഴ: (www.kvartha.com 15.11.2020) നിയന്ത്രണം വിട്ടുമറിഞ്ഞ കാറില്‍ നിന്ന് എട്ടു കിലോയോളം കഞ്ചാവ് കണ്ടെത്തി. കാര്‍ മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന അടൂര്‍പഴകുളം സ്വദേശികളായ ഷൈജു, ഫൈസല്‍, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു. ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപമാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ നിസാര പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാര്‍ ശ്രമിച്ചപ്പോള്‍ പൊതികള്‍ എടുക്കാന്‍ ഇവര്‍ ശ്രമം നടത്തി. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊതികളില്‍ കഞ്ചാവാണെന്ന് കണ്ടെത്തിയത്.
Keywords: Alappuzha, News, Kerala, Accident, Car, Police, Ganja, Injured, Ganja seized at Chengannur; 3 arrested
Powered by Info News For You

Comments
Post a Comment