ഒടുവില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വേണ്ടി വഴിമാറി; അധികാരം കൈമാറാന്‍ വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി ട്രംപ്
വാഷിങ്ടണ്‍: (https://ift.tt/398f9uf) ഒടുവില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ട്രംപ് വഴങ്ങി. അധികാര കൈമാറ്റത്തിന് സമ്മതമറിയിച്ച് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടികള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.
ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് ട്രംപ് അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരുന്നു. കൃത്രിമം ആരോപിച്ച് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ട്രംപിന്റെ നിലപാടിന് സ്വീകാര്യത ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് അധികാര കൈമാറ്റത്തിന് ട്രംപ് സന്നദ്ധനായത്.
Powered by Info News For You

Comments
Post a Comment