ഇശല്‍ എമിറേറ്റ്‌സ് ദുബൈ 'ഇശല്‍ അറേബ്യ' പുരസ്‌കാരം പ്രഖ്യാപിച്ചു
ദുബൈ (www.evisionnews.): സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ഒന്നരപതിറ്റണ്ട് കാലമായി മിഡല്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇശല്‍ അറേബ്യ പുരസ്‌കരത്തിന് അഷ്റഫ് കര്‍ള (ജീവ കാരുണ്യം), താഹിര്‍ ഇസ്മയില്‍ (എഴുത്തുകാരന്‍), എസ്. ആയിഷ (വിദ്യാഭ്യാസം) എന്നിവര്‍ അര്‍ഹരായി.
സാമൂഹിക സാംസ്‌കാരിക കലാകായിക ജീവകാരുണ്യ മേഖലകളില്‍ നാട്ടിലും മറുനാട്ടിലുമായി സമര്‍പ്പിച്ച സമഗ്ര സംഭാവനകളെ മാനിച്ചാണ് അഷ്റഫ് കര്‍ളയ്ക്ക് അവാര്‍ഡ് നല്‍കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി ആളുകള്‍ക്കു അര്‍ഹമായ അംഗീകാരം നല്‍കാന്‍ മുന്നോട്ടുവരികയും ചെയ്ത ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി എന്ന സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് അഷ്‌റഫ് കര്‍ള.
കാലിക പ്രധാന്യമുള്ള എഴുത്തുകളിലൂടെ ശ്രദ്ധേയനും മാധ്യമ പ്രവര്‍ത്തകനും മാപ്പിള പാട്ടു ഗവേഷകനും കൂടിയാണ് താഹിര്‍ ഇസ്മായില്‍. കേരള കലകളെ കുറിച്ചെഴുതിയ വഴിചൂട്ടുകള്‍ എരിഞ്ഞോളി മൂസയെ കുറിച്ചുള്ള പാട്ടിന്റെ പട്ടാങ് ഗസല്‍ ഗായകന്‍ ഉമ്പായിയെകുറിച്ചെഴുതിയ ഉമ്പായി പാടി മറിഞ്ഞ സൈഗാള്‍.... എന്നിവയാണ് താഹിറിന്റെ പുസ്തകങ്ങള്‍. ചിരന്തനാ പുരസ്‌കാരം ഡല്‍ഹി ഗ്ലോബല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പൊന്നാനി ടികെ മാസ്റ്റര്‍ പുരസ്‌കാരം തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ചരിത്രം, മാപ്പിളപ്പാട്ടുഗവേഷണം എന്നിവയില്‍ പ്രാവണ്യം ചരിത്രം ചങ്ങരംകുളം എസ്എം കോയ എന്ന ഇശല്‍ മാധുര്യം എന്നീ ഗ്രന്ഥങ്ങളും അടുത്ത് തന്നെ താഹിറിന്റെതായുണ്ട്. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാംഗ് നേടിയ എസ്. ആയിഷയാണ് മറ്റൊരു ജേതാവ്. ഈ മൂന്നു പേരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ ജലീല്‍ പട്ടാമ്പി, രമേശ് പയ്യന്നൂര്‍. കെക മൊയ്തീന്‍ കോയ, സഹദ് പുറക്കാട് അറിയിച്ചു.
ഫലകവും പ്രശംസാപത്രവും 10001 രൂപയും അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി എംപി അവാര്‍ഡ് സമര്‍പ്പിക്കുമെന്നു ബഷീര്‍ തിക്കോടി, ഇശല്‍ പുന്നക്കന്‍ മുഹമ്മദലി എകെ ഫൈസല്‍., ബഷീര്‍ റൈന്‍ബോ, അലി വളാഞ്ചേരി, കെഎംഎ ബക്കര്‍, അസീസ് മേലടി, യാസിര്‍ ഹമീദ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment