ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ആലപ്പുഴ: (www.kvartha.com 28.11.2020) ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തുമ്പോളി നടുവിലേപറമ്പ് യേശുദാസ് (ബിജി-50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തുമ്പോളി റെയില്‍വെ സ്റ്റേഷന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ-ചെന്നെ സ്‌പെഷ്യല്‍ ട്രെയിന്‍ തട്ടിയാണ് യേശുദാസ് മരിച്ചത്.
യേശുദാസിന് കടബാധിതകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ നിരന്തരം മദ്യം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ മരണ സമയത്ത് മദ്യപിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ലെന്നും മരണത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു.
മരണകാരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിക്ക് ഭാര്യ ജോലിക്ക് പോകുന്ന സമയം യേശുദാസ് വീട്ടില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇയാളെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Alappuzha, News, Kerala, Death, Railway, Police, Found Dead, Fisherman's dead body found near the railway station
Powered by Info News For You

Comments
Post a Comment