എ ബി വി പി നേതാവിന്റെ വളര്‍ത്തു നായ തന്റേതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍; പ്രശ്‌നം പരിഹരിക്കാന്‍ നായയുടെ ഡി എന്‍ എ പരിശോധന നടത്താനൊരുങ്ങി പോലീസ്
ഭോപ്പാല്‍: (https://ift.tt/398f9uf) മധ്യപ്രദേശിലെ എ ബി വി പി നേതാവും ഒരു പത്രപ്രവര്‍ത്തകനും ഒരേ വളര്‍ത്തുനായയുടെ മേല്‍ അവകാശവാദം ഉന്നയിച്ച പ്രശ്‌നം പരിഹരിക്കാന്‍ നായയുടെ ഡി എന്‍ എ പരിശോധന നടത്താനൊരുങ്ങി മധ്യപ്രദേശ് പോലീസ്. എ ബി വി പി നേതാവായ ക്രാറ്റിക് ശിവഹാരെയുടെ വീട്ടില്‍ ഉളള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ കാണാതായ തന്റെ നായയാണെന്ന് പത്രപ്രവര്‍ത്തകനായ ഷാദാബ് ഖാന്‍ അവകാശപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
'മൂന്ന് മാസം മുമ്പ് ഷാദാബ് ഖാന്‍ തന്റെ മൂന്ന് വയസുള്ള നായയായ 'കൊക്കോ'യെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നുവെന്ന് ഹൊഷംഗാബാദ് ദേഹാത് പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഹേമന്ത് ശ്രീവാസ്തവ പറഞ്ഞു.
നവംബര്‍ 18 ന് അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതാവ് ക്രാറ്റിക് ശിവഹാരെയുടെ വീട്ടില്‍ തന്റെ നായയെ കണ്ടെത്തിയതായി ഷാദാബ് ഖാന്‍ അവകാശപ്പെട്ടു. ഷാദാബ് പോലീസിനെ വിളിച്ച് നായയെ കൂടെ കൊണ്ടുപോയി. പിന്നീട് നവംബര്‍ 19 ന് ശിവഹാരെ പോലീസ് സ്റ്റേഷനില്‍ എത്തി നായ തന്റേതാണെന്ന് അവകാശപ്പെട്ടു. നായയുടെ പേര് ടൈഗര്‍ ആണെന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇറ്റാര്‍സി എന്ന സ്ഥലത്തു നിന്നും നായയെ വാങ്ങിയതാണെന്നും ശിവഹാരെ അവകാശപ്പെട്ടു '
ശ്രീവാസ്തവ പറഞ്ഞു.'
കൊക്കോ, ടൈഗര്‍ എന്നീ രണ്ട് പേരുകള്‍ക്കും നായ പ്രതികരിക്കുകയാണെന്നും രണ്ട് അവകാശവാദികളുമായും സൗഹൃദത്തിലാണെന്നും ശ്രീവാസ്തവ പറഞ്ഞു.
നായയുടെ 'അച്ഛനും അമ്മയും ' ഇറ്റാര്‍സിയിലാണൈന്ന് എ ബി വി പി നേതാവും അല്ല പഞ്ചമരി എന്ന സ്ഥലത്താണെന്ന് പത്രപ്രവര്‍ത്തകനും അവകാശപ്പെട്ടു. അങ്ങനെയാണ് തങ്ങള്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശനിയാഴ്ച പോലീസ് പഞ്ചമരിയിലും ഇറ്റാര്‍സിയിലും പോവുകയും നായയുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. തര്‍ക്കമുള്ള നായയുടെ രക്തസാമ്പിളുകള്‍ വെള്ളിയാഴ്ച രാത്രി ജില്ലാ വെറ്ററിനറി ഡോക്ടറും ശേഖരിച്ചു. പരിശോധനയില്‍ സത്യം വെളിപ്പെടുത്തുമെന്ന് ഖാനും ശിവഹാരെയും പ്രതികരിച്ചു.
Powered by Info News For You

Comments
Post a Comment