അബൂദബി വഴി ലോകരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന്‍ എത്തിക്കാന്‍ പദ്ധതി; ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബൂദബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുത്തി ഹോപ് കണ്‍സോര്‍ഷ്യം
അബൂദബി: (https://ift.tt/33leO3Y) കോവിഡ് വാക്സിന്‍ എത്തിക്കാന്‍ ആഗോളവിതരണ കേന്ദ്രമാകാനൊരുങ്ങി അബൂദബി. ഇതിനായി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന ഹോപ് കണ്‍സോര്‍ഷ്യം അബൂദബി വഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
അബൂദബി പോര്‍ട്സ് ഗ്രൂപ്പ്, റാഫിദ്, എഡിക്യൂ, താപനില നിയന്ത്രിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കണ്ടെയ്നറുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്കായി വികസിപ്പിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയായ സ്‌കൈസെല്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളാണ്. വാക്സിന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് വഴി നിര്‍വഹിക്കും. വാക്സിന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്നത് അബൂദബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യൂവിന് കീഴിലുള്ള റാഫിദും സ്‌കൈസെല്ലും ചേര്‍ന്നാവും.
വാക്സിന്‍ അബൂദബിയിലെത്തിച്ച് ആവശ്യമനുസരിച്ച് വിതരണം ചെയ്യും. ലോകത്തിലെ മൂന്നില്‍ രണ്ട് സ്ഥലങ്ങളും അബൂദബിയില്‍ നിന്ന് നാലുമണിക്കൂര്‍ മാത്രം വിമാന യാത്രാ അകലത്തില്‍ ആയതിനാല്‍ വാക്സിന്‍ വിതരണം സുഗമമാകുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു.
നവംബറില്‍ മാത്രം 50 ലക്ഷം ഡോസ് വാക്സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും. അടുത്ത വര്‍ഷം അവസാനത്തോടെ 1800 കോടി ഡോസ് വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബൂദബി വഴി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
Keywords: News, World, Gulf, Abu Dhabi, COVID-19, Sales, Business, Finance, Trending, Medicine, Abu Dhabi’s Hope Consortium to facilitate worldwide distribution of Covid-19 vaccineTackling global challenges through public-private partnerships, The #AbuDhabi-led #Hope Consortium’ has been launched to enable the global distribution of 18bn COVID-19 vaccines by the end of 2021. pic.twitter.com/pgEkPI2DzT
— مكتب أبوظبي الإعلامي (@admediaoffice) November 25, 2020
Powered by Info News For You

Comments
Post a Comment