മത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന്: എന്നാല്‍ അയ്യായിരത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബിജെപിയും സി.പി.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും മുഴുവന്‍ സീറ്റിലേക്കും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ 9 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടു നഗരസഭാ വാര്‍ഡുകളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. നൊച്ചാട് പഞ്ചായത്ത് 15, 16, വാര്‍ഡുകളിലും കടലുണ്ടി നാലാം വാര്‍ഡ്, കക്കോടി 7ാം വാര്‍ഡ്, മണിയൂര്‍ 1ാം വാര്‍ഡ്, കിഴക്കോത്ത് 17ാം വാര്‍ഡ്, തിരുവള്ളൂര്‍ 11, 13, 18 വാര്‍ഡുകളിലുമാണ് ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. ഇതിന് പുറമെ വടകര നഗരസഭയിലെ 29ാം വാര്‍ഡിലും കൊയിലാണ്ടി 8ാം വാര്‍ഡിലും സ്ഥാനാര്‍ത്ഥികള്‍ ഇല്ല. തൊട്ട് അടുത്ത ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും സമാനമായ അവസ്ഥയാണ് ഉള്ളത്.

കണ്ണൂരില്‍ 243 പഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലും 79 നഗരസഭ വാര്‍ഡുകളിലും ഇതുതന്നെയാണ് അവസ്ഥ. ഇതിന് പുറമെ മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒറ്റവാര്‍ഡില്‍ പോലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ല. പാലക്കാട് യു.ഡി.എഫ് ബി.ജെ.പി പെതുസ്വതന്ത്രരെയും നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ കാസര്‍കോട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമാണെന്നാരോപിച്ച് കാസര്‍കോട് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?