പ്രതീക്ഷയോടെ രാജ്യം: ഫെബ്രുവരിയോടെ ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി: (www.kvartha.com 20.11.2020) രാജ്യത്ത് അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് മരുന്ന് നല്‍കുന്നത്. ഏപ്രിലോടെ പൊതുജനങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിക്കും. രണ്ടു ഡോസ് വാക്‌സിന് 1000 രൂപ വിലവരുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ സിഇഒ അഡാര്‍ പൂനവാല അറിയിച്ചു. 

വാക്‌സിന്‍ വിതരണം റെഗുലേറ്ററി അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷമായി.

New Delhi, News, National, Health, COVID-19, Trending, Vaccine, India Could Get Oxford Covid Vaccine By April 2021

Keywords: New Delhi, News, National, Health, COVID-19, Trending, Vaccine, India Could Get Oxford Covid Vaccine By April 2021


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?