വ്യാജ ഇന്‍വോയ്സുകള്‍ തടയാന്‍ ആധാര്‍ മാതൃകയില്‍ രജിസ്ട്രേഷന്‍ നടപ്പാക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിയമ സമിതി ശുപാര്‍ശ



ന്യൂഡെല്‍ഹി: (https://ift.tt/398MTYK) വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കുന്നവരെ ഒഴിവാക്കാന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ കര്‍ശനമാക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിയമ സമിതി ശുപാര്‍ശ. ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിന്  കീഴില്‍ പുതിയ അപേക്ഷകര്‍ക്കായി ആധാറിന് സമാനമായ രജിസ്‌ട്രേഷന്‍ പ്രക്രിയ അവതരിപ്പിക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശം.  

ഫോട്ടോയും മറ്റ് രേഖകളും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഒരു പുതിയ രജിസ്‌ട്രേഷന്‍ ഇതും പ്രകാരം നടത്താമെന്ന് പറയുന്നു. ഇതിലൂടെ വ്യാജന്മാരുടെ ശല്യം ഒഴിവാക്കാനാകുമെന്നാണ് സമിതിയുടെ നിഗമനം. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം സമര്‍പ്പിച്ച ശുപാര്‍ശ റിപോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

News, National, India, New Delhi, GST, Aadhar Card, Online Registration, Technology, Business, Finance, Fake invoice issue: GST Council law panel urges Aadhaar-like registration


ബാങ്കുകള്‍, പോസ്റ്റോഫീസുകള്‍, ജിഎസ്ടി സേവാ കേന്ദ്രങ്ങള്‍ (ജിഎസ്‌കെ) എന്നിവിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാം. വ്യാജ രജിസ്‌ട്രേഷന്‍ തടയാനായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ മാതൃകയിലുളള സംവിധാനം തയ്യാറാക്കുന്നതിലൂടെ ജിഎസ്‌കെകള്‍ക്ക് കഴിയുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. 

Keywords: News, National, India, New Delhi, GST, Aadhar Card, Online Registration, Technology, Business, Finance, Fake invoice issue: GST Council law panel urges Aadhaar-like registration

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?