ബന്തിയോട്ടെ വെടിവെയ്പ്: വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ഉളിയത്തടുക്ക സ്വദേശി അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): ബന്തിയോട് അട്ക്കയിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റില്‍. കുപ്രസിദ്ധ ക്രിമിനല്‍ ഉളിയത്തടുക്കയിലെ സമദാനി (28)യെയാണ് കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ക്ക് കാസര്‍കോട് വിദ്യാനഗര്‍ കുമ്പള മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിലായി എട്ടിലധികം കേസുകള്‍ നിലവില്‍ ഉണ്ട്. വധശ്രമം. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, കഞ്ചാവ് കേസ് എന്നിവ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് വാഹനത്തിനു നേരെ വണ്ടി ഇടിച്ചുകയറ്റി രക്ഷപ്പെട്ടിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുള്ളതായി പോലീസ് പറഞ്ഞു. അവര്‍ക്ക് വേണ്ടി ഉര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണ്. ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ബാലകൃഷ്ണന്‍. നാരായണന്‍, പോലീസുകാരായ രാജേഷ്, ഓസ്റ്റിന്‍, ഷനീഷ് എന്നിവരും അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment