പോക്‌സോ കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി
കണ്ണൂര്‍ (www.evisionnews.co) : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി. കോളയാട് ചോലയിലെ പി.വി. ബിജുവിനെയാണ് (34) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈമാസം മൂന്നിന് ജാമ്യത്തിലിറങ്ങിയ ബിജുവിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമാനമായ മറ്റൊരു സംഭവത്തില്‍ ഇടുക്കി സ്വദേശിയായ കട്ടപ്പന നരിയമ്ബാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിനരിയമ്ബാറ സ്വദേശി മനു മനോജാണ് ആത്മഹത്യ ചെയ്തത്. ജയിലിലെ ഗ്രില്ലിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനാറുകാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ മനു മനോജിനെ 24നാണ് തൊടുപുഴ കോടതി റിമാന്‍ഡ് ചെയ്തത്. മുട്ടത്തെ ജില്ലാ ജയിലില്‍ തടവിലായിരുന്ന പ്രതി വ്യാഴാഴ്ച വൈകിട്ടോടെയാണ് ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.
Powered by Info News For You

Comments
Post a Comment