എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു
കൊച്ചി: (www.kvartha.com 23.11.2020) റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്തമാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ മാസം 28 ന് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എന്‍ഫോന്‍ഴ്‌സ്‌മെന്റ് അറസ്റ്റുചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കുമ്പോള്‍ ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കര്‍ കോടതിയില്‍ വാദിച്ചത്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന് കിട്ടിയ കമ്മീഷന്‍ കൂടിയാണെന്ന് ഇ ഡി കോടതിയില്‍ വാദിച്ചു.
Keywords: Kochi, News, Kerala, High Court of Kerala, Bail, Arrest, Arrested, HC postponed considering M Sivasankar bail
Powered by Info News For You

Comments
Post a Comment