പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു

രാമപുരം: (www.kvartha.com 27.11.2020) കോട്ടയത്ത് പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. കഴിഞ്ഞ 18ന് രാവിലെ പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു. 

ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. ഉടന്‍ രണ്ടുപേരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെബിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്നു. കട്ടപ്പന ഇരട്ടയാര്‍ പാലയ്ക്കീല്‍ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. സഹോദരങ്ങള്‍: അനു, എബിന്‍. 

News, Kerala, Injured, hospital, Treatment, Death, Fire, Youth, Kottayam, Youth died after burning injuries in Kottayam

Keywords: News, Kerala, Injured, hospital, Treatment, Death, Fire, Youth, Kottayam, Youth died after burning injuries in Kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?