ഫ്രാന്‍സിസ്‌കോ സഗസ്തി പെറുവിന്റെ പുതിയ ഇടക്കാല പ്രസിഡന്റ്; ഒരാഴ്ചയ്ക്കിടെ ഈ സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെയാള്‍


ലിമ: (https://ift.tt/32SSoXr) ഒരാഴ്ചയ്ക്കിടെ പെറുവിന്റെ പുതിയ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തെത്തുന്ന മൂന്നാമത്തയാളായി ഫ്രാന്‍സിസ്‌കോ സഗസ്തി അധികാരമേറ്റു. എഴുപത്തിയാറ് വയസുകാരനാണ്. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു വരെയാണ് ഇടക്കാല പ്രസിഡന്റിന്റെ കാലാവധി. മാര്‍ട്ടിന്‍ വിസ്‌കാരെക്കും മാനുവല്‍ മൊറീനോക്കും ശേഷമാണ് ഫ്രാന്‍സിസ്‌കോ സഗസ്തി അധികാരമേറ്റത്.

News, World, Peru, President, President Election, Corruption, Peru’s new president sworn in, calls for calm after protests


അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വിസ്‌കാരയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്‌മെന്റ്. വിസ്‌കാരയുടെ ഇംപീച്ച്‌മെന്റ് രാജ്യത്ത് പരക്കെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. വിസ്‌കാരയെ പുറത്താക്കുന്നതിനെതിരെ വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ അംഗമാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍ കൂടിയായ സഗസ്തി. 

വിസ്‌കാരെക്കു പിന്നാലെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ മാനുവല്‍ മൊറീനോ അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച രാജി വയ്ക്കുകയായിരുന്നു. സഗസ്തിയുടെ നിയമനം പ്രതിഷേധങ്ങളെ തണുപ്പിക്കുമെന്ന് വേണം കരുതാന്‍.

Keywords: News, World, Peru, President, President Election, Corruption, Peru’s new president sworn in, calls for calm after protests

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?