'മോഡിക്ക് ഒരു വോട്ട്': തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് സിപിഎം സ്ഥാനാര്‍ഥി ജിജോ മോഡി
കേരളം (www.evisionnews.co): പത്തനംതിട്ടയില്‍ 'മോഡിക്ക്' വോട്ട് തേടി സി.പി.എം രംഗത്ത്. എന്നാല്‍ ഈ മോഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, സിപിഎം കോന്നിതാഴം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജിജോ മോഡിയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിയായാണ് ജിജോ മോദി ജനവിധി തേടുന്നത്. വീട്ടുപേരില്‍ നിന്നാണ് ജിജോയ്ക്ക് ഈ വ്യത്യസ്തമായ പേര് ലഭിച്ചത്.
മാഡിയില്‍ എന്നാണ് ജിജോയുടെ വീട്ടു പേര്. സ്‌കൂളില്‍ ചേര്‍ത്തപ്പോഴാണ് ജിജോ മോഡി എന്ന പേര് നല്‍കിയത്. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകള്‍ നേടാന്‍ ജിജോ മോഡിക്ക് കഴിയുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ബിജെപിയില്‍ പോലും മോഡിക്ക് ശക്തമായ എതിരാളികള്‍ ഇല്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതി ശേഷമാണ് തന്റെ പേര് ശ്രദ്ധിക്കപ്പെട്ടതെന്നും ജിജോ മോഡി പറയുന്നു.
Powered by Info News For You

Comments
Post a Comment