അറബി നാട്ടില്‍ അഞ്ചാം ഐപിഎല്‍ കിരീടം ചൂടി മുംബൈ രാജാക്കള്‍
കായികം (www.evisionnews.co): ഐ.പി.എല്‍ 13ാം സീസണ്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ദുബായില്‍ നടന്ന മത്സരത്തില്‍, ഫൈനലില്‍ കന്നിയങ്കക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി മുന്നോട്ടുവെച്ച 157 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈയുടെ അഞ്ചാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും കിരീട നേട്ടമാണിത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ മുംബൈയ്ക്കായിരുന്നു കിരീടം.
അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 51 ബോള്‍ നേരിട്ട രോഹിത് 4 സിക്സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 68 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 19 ബോളില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡികോക്ക് 20 റണ്‍സും സൂര്യകുമാര്‍ യാദവ് 19 റണ്‍സും നേടി. പൊള്ളാര്‍ഡ് 9 റണ്‍സും ഹാര്‍ദ്ദിക് 3 റണ്‍സെടുത്തും വേഗത്തില്‍ പുറത്തായി. ഡല്‍ഹിയ്ക്കായി നോര്‍ജെ രണ്ട് വിക്കറ്റും റബാഡ, സ്റ്റോയ്നിസ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
Powered by Info News For You

Comments
Post a Comment