അഭിനയരംഗത്തും ഒരു 'ഷോട്ട്' അടിക്കാന്‍ സാനിയ മിര്‍സ; വെള്ളിത്തിരയിലേക്ക് കടക്കുന്നത് വെബ് സീരീസിലൂടെ
ന്യൂഡെല്‍ഹി: (www.kvartha.com 19.11.2020) അഭിനയരംഗത്തും ഒരു 'ഷോട്ട്' അടിക്കാന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. വെബ് സീരീസിലൂടെയാണ് സാനിയ അഭിനയലോകത്തേക്ക് ചുവടുവെക്കുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മിക്കുന്ന 'എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍' എന്ന വെബ്‌സീരീസിലാണ് സാനിയ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Powered by Info News For You
'നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണ്' സാനിയ പറഞ്ഞു.

അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Keywords: Sania Mirza Acts in Web Series to Create Tuberculosis Awareness, New Delhi, News, Sports, Tennis, Sania Mirza, Television, Released, National.
Powered by Info News For You
Comments
Post a Comment