കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ രൂപമാറ്റം വരുത്തി കറക്കം; ഡെപ്യൂട്ടി മേയര്‍ പിടിയിലായത് രണ്ടുതവണ


മുംബൈ: (https://ift.tt/32SSoXr) കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ രൂപമാറ്റം വരുത്തി കറങ്ങിയ ഡെപ്യൂട്ടി മേയര്‍ പിടിയിലായത് രണ്ടുതവണ. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്നഗറിലെ ഡെപ്യൂട്ടി മേയറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണറാണ് പോലീസ് തുടര്‍ച്ചയായി പൊക്കിയത്. വാഹനത്തിന്റെ നമ്പര്‍ 4141 എന്നാണ്. അതേസമയം, ദാദ എന്നാണ് നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉല്‍ഹാസ്നഗര്‍ പോലീസിന് പരാതി നല്‍കിയത് എന്നാണ് റിപോര്‍ട്ട്.

News, National, India, Mumbai, Maharashtra, Vehicles, Traffic Law, Traffic, Police, Fine, Punishment, Deputy Mayor fined 2 times in a week for running Toyota Fortuner with fancy number plate


പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 29-നാണ് ഫാന്‍സി നമ്പര്‍ പ്ലേറ്റിന് ആദ്യമായി 1200 രൂപ പിഴ ഈടാക്കിയത്. പിന്നീട് കഴിഞ്ഞ ആഴ്ചയും ഇതേ നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ കണ്ടത്തി. തുടര്‍ന്ന് ട്രാഫിക് പോലീസ് തന്നെ ഇത് വാഹനത്തില്‍ നിന്ന് നീക്കുകയും വീണ്ടും പിഴ ഈടാക്കുകയും ചെയ്തെന്നാണ് റിപോര്‍ട്ടുകള്‍.

ഡെപ്യൂട്ടി മേയറെയാണ് പോലീസ് പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ രൂപമാറ്റം വരുത്തുന്നത് നിയമപരമായി കുറ്റകരമാണ്.

Keywords: News, National, India, Mumbai, Maharashtra, Vehicles, Traffic Law, Traffic, Police, Fine, Punishment, Deputy Mayor fined 2 times in a week for running Toyota Fortuner with fancy number plate

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?