അണങ്കൂര്‍ -ബെദിര റോഡ് മെക്കാഡം: ഉടന്‍ പണി തുടങ്ങണമെന്ന് ആവശ്യം
കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ -ബെദിര റോഡ് മെക്കാഡം പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് നഗരസഭ 11-ാം വാര്‍ഡ് ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആദ്യഘട്ട റോഡ് നവീകരണത്തിന്റെ ഭാഗമായി എംഎല്‍എ ആസ്തി വികസന ഫണ്ട് നേരത്തെ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് കാരണം പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ആദ്യ റീച്ചില്‍ ഉള്‍പ്പെട്ട മുന്നൂറ് മീറ്റര്‍ റോഡ് നവീകരണ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു.
കൊല്ലമ്പാടി റോഡ് ജംഗ്ഷന്‍ മുതല്‍ പെരുമ്പളക്കടവ് വരെയുള്ള രണ്ടാംഘട്ട റീച്ചിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2.47കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റടക്കം സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഡീറ്റൈല്‍ എസ്റ്റിമേറ്റിനുള്ള നടപടികളുടെ ഭാഗമായി മരാമത്ത് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം റോഡ് ഡെപ്ത് പരിശോധന നടത്തിയിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രണ്ടാംറീച്ച് മെക്കാഡം പണിയും അധികം വൈകാതെ പൂര്‍ത്തയാക്കാനാകുമെന്നും എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും പണി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് വി മുഹമ്മദ് ബേഡകം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിഎ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ബിഎ അബ്ദുല്ലക്കുഞ്ഞി ഹാജി, ഹമീദ് ബെദിര, റസാഖ് ബെദിര, ബിഎ മുഹമ്മദ് റഫീഖ്, അബൂബക്കര്‍ കളത്തില്‍, റഷീദ്, നിയാസ്, ഷിഹാബ്, അഫീഫ്, അസ്്ലം, സത്താര്‍, റാഫി, റഷീദ് ബിഎസ്, റാസിഖ്, അല്‍ത്താഫ്, നിസാം, സാദിഖ് റഹ്്മത്ത് നഗര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment