കുട്ടികള്‍ക്കും വൃദ്ധര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉടനില്ല: വിതരണം ഫെബ്രുവരിയോടെ


ദേശീയം (www.evisionnews.co): കോവിഡ് പ്രതിരോധ വാക്സിന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ് രോഗബാധ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദാര്‍ പൂനാവാല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. വാക്സിന്‍ വിതരണമായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയം. വലിയ തോതില്‍ വാക്സിന്‍ നിര്‍മിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

ജനുവരി- ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍- മെയ് മാസത്തില്‍ നൂറു ദശലക്ഷത്തിന് മേല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും എന്നാണ് കണക്കൂകൂട്ടല്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?