കൂട്ടുകാരുമൊത്ത് ആറ്റില്‍ കുളിക്കാനിറങ്ങി; യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം: (https://ift.tt/398f9uf) കൂട്ടുകാരുമൊത്ത് ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കല്ലാര്‍ വാമനപുരം ഒഴുക്കില്‍ പെട്ടാണ് മരിച്ചത്. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം - നസീറാ ദമ്പതികളുടെ മകന്‍ മുഹമ്മദ് കൈഫ് ആണ് മരിച്ചത്. 20 വയസായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കൂട്ടുകാരുമൊത്ത് ആനപ്പാറയ്ക്കടുത്തുള്ള കല്ലാറില്‍ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment