നിലമ്പൂരില്‍ മാതാവും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കിയ നിലയില്‍
മലപ്പുറം: (https://ift.tt/2Iimz3k) നിലമ്പൂര്‍ ഞെട്ടിക്കുളത്ത് മാതാവും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രഹ്ന (34), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹ്നയുടെ ഭര്‍ത്താവ് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വിനീഷിനെതിരെ രഹ്നയുടെ അച്ഛന്‍ രാജന്‍കുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണമെന്നും രാജന്‍കുട്ടി ആരോപിച്ചിരുന്നു.
വിനീഷിന്റെ ഭാര്യ രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു.
Powered by Info News For You

Comments
Post a Comment