വോട്ടെണ്ണലില്‍ ക്രമക്കേടെന്ന് ആരോപണം; സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി മഹാസഖ്യം
ദേശീയം (www.evisionnews.co): ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് മഹാസഖ്യം. പാറ്റ്‌ന ഹൈക്കോടതിയെയോ, സുപ്രീം കോടതിയേയോ സമീപിക്കാനാണ് ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു.
ബിഹാര്‍ വോട്ടെണ്ണല്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാത്രി തന്നെ നിഷേധിച്ചിരുന്നു. കോണ്‍ഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
Powered by Info News For You

Comments
Post a Comment