ഡാമില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ഷൂട്ട് നടത്തിയ ബോളിവുഡ് നടി പൂനം പാണ്ഡെ അറസ്റ്റില്‍
മുംബൈ: (https://ift.tt/2I9bYY0) പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ഷൂട്ട് നടത്തിയതിന് ബോളിവുഡ് നടി പൂനം പാണ്ഡെ അറസ്റ്റിലായി. പൊതുസ്ഥലങ്ങളില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ബോളിവുഡ് നടി പൂനം പാണ്ഡെയെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് സംഘത്തിന് പോലീസ് സംരക്ഷണം നല്‍കിയെന്ന് ആരോപണുണ്ടായതിനെ തുടര്‍ന്ന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.
ഗോവയിലെ കനകോണയിലെ ചാപോളി ഡാമിന് സമീപത്തുവച്ച് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പൂനം വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിവാദമാണുണ്ടായത്. കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറിയായിരുന്നു പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തത്.
വീഡിയോ വിവാദമായതിന് പിന്നാലെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി വനിതാ വിഭാഗം താരത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഗാവയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദത്തിന് വഴിവച്ചിരുന്നു. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോര്‍വേര്‍ഡ് പാര്‍ട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുര്‍ദാസ് കാമത്ത് ആവശ്യപ്പെട്ടിരുന്നു.
ഫോട്ടോഷൂട്ട് വലിയ വിവാദമായതോടെ താരം വീഡിയോ പേജില്‍ നിന്നും നീക്കം ചെയ്തതായും റിപോര്‍ട്ടുണ്ട്. വിവാദ നായികയായ നടി അടുത്തിടെ ഗോവയില്‍ വച്ച് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്നും പീഡിപ്പിച്ചുവെന്നും ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ഭര്‍ത്താവ് സാം ബോംബെയെ പോലീസ് അറസ്റ്റ് ചെയ്തു.
Powered by Info News For You

Comments
Post a Comment