ഷോപ്പിംഗ് കോംപ്ലക്‌സ് കുത്തിത്തുറന്ന് കട കൊള്ളയടിക്കാന്‍ ശ്രമം

ബദിയടുക്ക: (www.kasargodvartha.com 01.11.2020) ഷോപ്പിംഗ് കോംപ്ലക്‌സ് കുത്തിതുറന്ന് കട കൊള്ളയടിക്കാന്‍ ശ്രമം. ബദിയടുക്ക ബാപ്പാലിപൊന്നത്താണ് സംഭവം.

ബാപ്പാലിപൊന്നം ജമാഅത്ത് പള്ളിയുടെ കീഴിലുള്ള ഷോപിംഗ് കോംപ്ലക്‌സ് കുത്തിത്തുറന്നാണ് അനാദി കട കൊള്ളയടിക്കാന്‍ ശ്രമിച്ചത്. കോട്ട ഇദ്ദീന്‍ കുഞ്ഞിയുടെ അനാദി കടയിലാണ് മോഷണശ്രമം നടന്നത്.

Attempt to break into a shopping complex and rob a shop.

നാല് കടമുറികളുള്ള കോംപ്ലക്‌സില്‍ രണ്ട് മുറികളിലാണ്് അനാദികട പ്രവര്‍ത്തിക്കുന്നത്. ക്യാഷ് കൗണ്ടര്‍ ഉള്ള ഷട്ടറിന്റെ രണ്ട് വശത്തുമുള്ള പൂട്ട് തകര്‍ത്തെങ്കിലും സെന്‍ട്രല്‍ ലോക്ക് പൊളിക്കാന്‍ കഴിഞ്ഞില്ല.

അതു കൊണ്ടു തന്നെ ക്യാഷ് കൗണ്ടറില്‍ നിന്നും പണം കവര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല.

സ്‌റ്റോര്‍ റൂം കുത്തിതുറന്നെങ്കിലും കാര്യമായ സാധനങ്ങളൊന്നും കൊണ്ടുപോയിട്ടില്ലെന്നാണ് നിഗമനം.

രാത്രി 9.30 മണിയോടെ കട പൂട്ടി പോയതായിരുന്നു. പുലര്‍ച്ചെ 6.30 മണിയോടെയാണ് കവര്‍ച്ചാ ശ്രമം നടന്ന വിവരം അറിഞ്ഞത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Thief, Thieves, Robbery, Robbery-Attempt, Attempt, Shop, Robbery-case, Kasaragod, Kerala, News, Attempt to break into a shopping complex and rob a shop.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?