സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 28.11.2020) സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയാണ് ശനിയാഴ്ചയും തുടരുന്നത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണ് പരിശോധന.
Powered by Info News For You
റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. നാല് കെ എസ് എഫ് ഇകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് അറിയിച്ചു.

ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളില്‍ ചേരാന്‍ ആളില്ലാതെ വരുമ്പോള്‍ കെ എസ് എഫ് ഇയുടെ തനത് ഫണ്ടില്‍ നിന്നും ചിട്ടിയടച്ച് ചില മാനേജര്‍മാര്‍ കളളക്കണക്ക് തയ്യാറാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Keywords: Vigilance lightning inspection at various KSFE branches in the state; Serious violations found in the raid, Thiruvananthapuram, News, Raid, Complaint, Vigilance-Raid, Gold, Kerala.
Keywords: Vigilance lightning inspection at various KSFE branches in the state; Serious violations found in the raid, Thiruvananthapuram, News, Raid, Complaint, Vigilance-Raid, Gold, Kerala.
Powered by Info News For You
Comments
Post a Comment