പ്രശസ്ത തെയ്യം കലാകാരന്‍ ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു


കോഴിക്കോട്: (https://ift.tt/32SSoXr) പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു.  പന്ത്രണ്ടാം വയസ്സില്‍ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമന്‍, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാന്‍ തുടങ്ങിയത്.

അച്ഛനും, പിതൃ സഹോദരങ്ങളും, അമ്മച്ഛനുമായിരുന്നു ഗുരുക്കന്മാര്‍. തെയ്യങ്ങളുടെ ആടയാഭരണങ്ങള്‍ നിര്‍മിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു.

News, Kerala, State, Kozhikode, Death, Award, Theyyam artist Asiad Kunhiraman passed away


1982-ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡില്‍ തെയ്യം കെട്ടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇതോടെ ഈ പ്രദേശം തന്നെ ഏഷ്യാഡ് മുക്കായിമാറി. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടി ആടാറുണ്ട് ഇദ്ദേഹം. 

എഐആറിലും, ദൂരദര്‍ശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

Keywords: News, Kerala, State, Kozhikode, Death, Award, Theyyam artist Asiad Kunhiraman passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?