തുടര്‍ച്ചയായി ഒമ്പതാം ദിവസവും ഇന്ധനവില കൂടി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവച്ച വിലവര്‍ധനയാണ് പുനരാരംഭിച്ചത്
ദേശീയം (www.evisionnews.co): ഇന്ത്യയില്‍ തുടര്‍ച്ചയായി ഒമ്പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വര്‍ദ്ധനയാണ് ഇന്ന് ഇന്ധനവിലയില്‍ ഉണ്ടായത്. തുടര്‍ച്ചയായ വില വര്‍ധനക്കിടെ ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദിവസേനയുള്ള ഇന്ധനവിലയിലെ വര്‍ധന താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വര്‍ധന പുനരാരംഭിക്കുകയായിരുന്നു. കൊച്ചിയില്‍ പെട്രോളിന് 82.23 രൂപയും ഡീസലിന് 76.03 രൂപയുമാണ് വില.
Powered by Info News For You

Comments
Post a Comment